പാര്‍ലമെന്റ് രേഖകളില്‍ നിന്ന് നീക്കം ചെയ്ത രാഹുല്‍ ഗാന്ധിയുടെ അദാനി-മോദി പരാമര്‍ശം ആവര്‍ത്തിച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി സുഹൃത്തിന്റെ സേവകനെന്നും അദാനിയുടെ സമ്പത്തില്‍ എങ്ങനെയാണ് വര്‍ദ്ധനവുണ്ടായതെന്നും ഖാര്‍ഗെ തുറന്നടിച്ചു. കോണ്‍ഗ്രസ് ഉണ്ടാക്കിയത് എല്ലാം സര്‍ക്കാര്‍ വിറ്റു തുലയ്ക്കുന്നു. ഗുണകരമായ ഒന്നും സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നില്ല. പൊതുമേഖല സ്ഥാപനങ്ങളെ തകര്‍ക്കുന്ന സമീപനമാണ് മോദി ഭരണത്തില്‍ ഉണ്ടാകുന്നത്. ആകാശവും ഭൂമിയും പാതാളവുമൊക്കെ സുഹൃത്തിന് തീറെഴുതി നല്‍കുന്നതാണ് മോദി ഭരണമെന്നും ഖാര്‍ഗെ പരിഹസിച്ചു. റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്ലീനറി സമ്മേളനം തകര്‍ക്കാന്‍ ബിജെപി ശ്രമിച്ചു. അതിന്റെ ഭാഗമായിരുന്നു ഛത്തീസ്‌ഗഢിലെ ഇഡി പരിശോധനയും നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയും. പക്ഷെ അതിനെയൊക്കെ അതിജീവിച്ച് നമ്മള്‍ ഒത്തുകൂടിയെന്നും രാജ്യത്ത് പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here