യോഗിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സെക്യൂരിറ്റി സ്റ്റാഫംഗം വെടിയേറ്റ് മരിച്ചു. ഡെപ്യൂട്ടേഷനിൽ നിയമിതനായ സന്ദീപ് യാദവ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് മരിച്ചത്. ഇയാളുടെ സർവീസ് റിവോൾവർ അബദ്ധത്തിൽ പൊട്ടിയതിനെത്തുടർന്ന് തലയ്ക്ക് വെടിയേൽക്കുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. വെള്ളിയാഴ്ചയായിരുന്നു സംഭവം.

ഇന്നായിരുന്നു യോഗിയുടെ സുരക്ഷാജീവനക്കാരനായി സന്ദീപ് ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്നതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് അശുതോഷ് മിശ്ര പറഞ്ഞു. വീട്ടിലിരുന്ന് സന്ദീപ് റിവോൾവർ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ ഇയാൾ തൽക്ഷണം മരിച്ചു. സന്ദീപിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. സംഭവത്തിൽ മസൗലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News