നിർത്തിയിട്ട ബസുകളിലേക്ക് ട്രക്ക് ഇടിച്ചുകയറി, 14 മരണം

മധ്യപ്രദേശില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ റാലിയില്‍ പങ്കെടുത്ത് മടങ്ങിയ സംഘം സഞ്ചരിച്ച ബസുകളിലേക്ക് ട്രക്ക് ഇടിച്ചുകയറി പതിനാലുപേര്‍ മരിച്ചു. 56 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ 39 പേരുടെ നില ഗുരുതരമാണ്. മധ്യപ്രദേശ് സിദ്ധിയില്‍ വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്.

നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബസുകളിലാണ് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ച് കയറിയത്. ട്രക്കിന്റെ ടയര്‍ പൊട്ടിയതാണ് അപകടകാരണമെന്നാണ് സൂചന. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News