വയനാട് കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചു; രണ്ട് മരണം

വയനാട് മുട്ടില്‍ വാര്യാട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഓട്ടോ ഡ്രൈവറായ എടപ്പെട്ടി വാക്കല്‍ വളപ്പില്‍ ഷെരീഫും ഇതേ വാഹനത്തിലെ യാത്രക്കാരി എടപെട്ടി ചുള്ളിമൂല കോളനിയിലെ അമ്മിണി എന്നിവരാണ് മരിച്ചത്.

കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് വരികയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു.

പോക്കറ്റ് റോഡില്‍ നിന്നും പ്രധാന റോഡിലേക്ക് കയറുകയായിരുന്ന കാറില്‍  ഇടിച്ച ശേഷം ഓട്ടോറിക്ഷ എതിരെ വന്ന കെഎസ്ആര്‍ടിസി ബസിലും ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ബസ് ഒരു സ്‌കൂട്ടറില്‍ ഇടിക്കുകയും സ്‌കൂട്ടര്‍ യാത്രികനായ ശ്രീജിത്തിന് പരുക്കേല്‍ക്കുകയും ചെയ്തു. ആശുപത്രിയിലെത്തിക്കുന്നതിനിടെ ഓട്ടോറിക്ഷ ഡ്രൈവറും യാത്രികയും മരണപ്പെടുകയായിരുന്നു.

അപകടത്തില്‍ പരുക്കേറ്റ ശാരദ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. മൂവരേയും ആദ്യം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സക്കായി ശാരദയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News