ചോദ്യപേപ്പർ സോഷ്യൽ മീഡിയ വഴി ചേർന്നു; പരീക്ഷ റദ്ദാക്കില്ലെന്ന് അധികൃതർ

പശ്ചിമ ബംഗാൾ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ നടത്തുന്ന പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറാണ് പരീക്ഷ നടക്കുന്ന സമയത്ത് സമൂഹമാധ്യമമായ വാട്‌സ്ആപ്പിലൂടെ പ്രചരിച്ചത്. എന്നാൽ പരീക്ഷ റദ്ദാക്കില്ലെന്ന സൂചനയാണ് അധികൃതർ നൽകുന്നത്.

പരീക്ഷ നടക്കുമ്പോൾ വിദ്യാർത്ഥികളെല്ലാം പരീക്ഷ ഹാളിലായിരുന്നു ഉണ്ടായിരുന്നത്. ഈ സമയത്താണ് ചോദ്യപേപ്പറിൻ്റെ ഏതാനും പേജുകൾ വാട്‌സ്ആപ്പിൽ പ്രചരിച്ചത്. ഇതിനെ ചോർച്ചയെന്ന് പറയാനാകില്ലെന്ന് ഡബ്ല്യുബിബിഎസ്ഇ പ്രസിഡന്റ് രാമാനുജ് ഗാംഗുലി പറഞ്ഞു. പരീക്ഷ അട്ടിമറിക്കാനുള്ള ഒരാളുടെ ശ്രമമായി മാത്രമേ ഇതിനെ വിശേഷിപ്പിക്കാൻ കഴിയുള്ളു.ബോർഡ് ഈ പ്രശ്‌നത്തെ നിസ്സാരമായി കാണില്ല. നിരവധി തവണ ഫോർവേഡ് ചെയ്ത വാട്ട്‌സ്ആപ്പ് പോസ്റ്റിന്റെ ഉത്ഭവം കണ്ടെത്താൻ ബോർഡ് സംസ്ഥാന ഭരണകൂടത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.

മാൾഡയിലെ ഒരു പരീക്ഷാ കേന്ദ്രത്തിൽ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രം വാട്‌സ്ആപ്പിൽ അപ്‌ലോഡ് ചെയ്തതെന്ന് പശ്ചിമ ബംഗാൾ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു പറഞ്ഞു. ബോർഡ് പ്രസിഡൻറ് പറഞ്ഞതുപോലെ ഇതൊരു അട്ടിമറി പ്രവർത്തനമാണെന്നാണ് തനിക്കും തോന്നുന്നത്. വിഷയവുമായി ബന്ധപ്പെട്ട് ബോർഡ് പ്രസിഡന്റ് നാളെ റിപ്പോർട്ട് സമർപ്പിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

2,867 കേന്ദ്രങ്ങളിലായി 6,98,627 വിദ്യാർത്ഥികളാണ് ഡബ്ല്യുബിബിഎസ്ഇ നടത്തുന്ന പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്.ഫെബ്രുവരി 23 ന് ആരംഭിച്ച പരീക്ഷകൾ മാർച്ച് 4 ന് അവസാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News