തിരുവനന്തപുരത്തെ അടിയന്തിര ലാൻഡിംഗ്; പൈലറ്റിൻ്റെ പിഴവെന്ന് കണ്ടെത്തൽ

കരിപ്പൂരിൽ നിന്നും ദമാമിലേക്ക് പോയ എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് അടിയന്തിര ലാൻഡിംഗ് നടത്തിയത് പൈലറ്റിന്റെ പിഴവു മൂലമാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഇതേതുടർന്ന് അന്വേഷണം കഴിയുന്നത് വരെ പൈലറ്റിനെ ജോലിയിൽ നിന്ന് മാറ്റി നിർത്താൻ എയർ ഇന്ത്യ തീരുമാനിച്ചു.

എയർ ഇന്ത്യ നടത്തുന്ന ആഭ്യന്തര അന്വേഷണം, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണം എന്നിങ്ങനെ രണ്ട് തരത്തിലുള്ള അന്വേഷണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. രണ്ട് അന്വേഷണങ്ങളുടെയും റിപ്പോർട്ട് വരുന്നതനുസരിച്ച് തുടർനടപടികൾ തീരുമാനിക്കും. പൈലറ്റിനെതിരായാണ് റിപ്പോർട്ടുകളെങ്കിൽ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുമെന്നും എയർഇന്ത്യ അധികൃതർ അറിയിച്ചു.

ഇന്നലെ 9:45 ന് കരിപ്പൂരിൽ നിന്നും ദമാമിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് സാങ്കേതിക തകരാറുകളെ തുടർന്ന് തിരുവനന്തപുരത്ത് അടിയന്തിര ലാൻഡിംഗ് നടത്തിയത്. 12.15 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിംഗ് നടത്തിയ വിമാനത്തിന്റെ തകരാർ പരിഹരിച്ച ശേഷം വൈകിട്ട് 5:18 നാണ് ദമാമിലേക്ക് പുറപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News