കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ ഡി എഫിന്. സിപിഐഎമ്മിലെ ടി പി മാധവനാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

നറുക്കെടുപ്പിലൂടെയാണ് ഭരണം എല്‍ഡിഎഫിന് ലഭിച്ചത്. ലീഗ് അംഗത്തിന്റെ വോട്ട് അസാധുവായതിനെതുടര്‍ന്നാണ് നറുക്കെടുപ്പ് നടന്നത്. നേരത്തെ യുഡിഎഫ്ന്റെ ബാബു നെല്ലൂളിയായിരുന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. മുന്നണി ധാരണപ്രകാരം അദ്ദേഹം രാജിവച്ചതിനെ തുടർന്ന് അരിയിൽ അലവിയെ(മുസ്ലീം ലീഗ്) പ്രസിഡന്റ് സ്ഥാനാർത്ഥിയായി യുഡിഎഫ് നേതൃയോഗം പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News