ഡിവൈഎഫ്ഐ ക്യാമ്പയിന് പിന്തുണയുമായി രജനികാന്ത്

ഡിവൈഎഫ്ഐയുടെ ലഹരി വിമുക്ത ക്യാമ്പയിന് പിന്തുണ പ്രഖ്യാപിച്ച് സൂപ്പർതാരം രജനികാന്ത്. ലഹരിക്കെതിരെ ‍ഡിവൈഎഫ്ഐ തമിഴ്നാട് സംസ്ഥാന കമ്മിറ്റി ഫെബ്രുവരി 12 മുതൽ ആരംഭിച്ച ‘ലഹരി വിമുക്ത തമിഴ്നാട്’ ക്യാമ്പയിൻ്റെ ഭാഗമായി നടക്കുന്ന ഒരുകോടി ഒപ്പുശേഖരണത്തിലാണ് രജനികാന്തും പങ്കാളിയായത്. ക്യാമ്പയിന് പിന്തുണ അറിയിച്ച് ഒപ്പുവെച്ച താരം ലഹരിവിമുക്ത പ്രചരണത്തെ അഭിനന്ദിച്ചതായും ഡിവൈഎഫ്ഐ ട്വിറ്ററിൽ കുറിച്ചു. രജനികാന്തുമായുള്ള ചിത്രങ്ങളും ഡിവൈഎഫ്ഐ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

മുതിർന്ന സിപിഐഎം നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ശങ്കരയ്യയാണ് ആദ്യ ഒപ്പിട്ടത്. ഡിവൈഎഫ്ഐ മുന്നോട്ട് വയ്ക്കുന്ന ‘ലഹരി വിമുക്ത തമിഴ്നാട്’ എന്ന മുദ്രാവാക്യത്തിന് നിരവധി രാഷ്ട്രീയ പാർട്ടി നേതാക്കളും അഭിനേതാക്കളും സാമൂഹിക പ്രവർത്തകരും പിന്തുണ അറിയിച്ചു.

നടൻ കമൽ ഹാസൻ, സംവിധായകരായ വെട്രിമാരൻ, മാരി സെൽവരാജ്, നടനും സംവിധായകനുമായ ശശികുമാർ,സമുദ്രക്കനി അഭിനേതാക്കളായ രോഹിണി, വിജയ്സേതുപതി, കാർത്തി, ഹരീഷ്കല്യാൺ,ഐശ്വര്യരാജേഷ്, അഥർവ, മണികണ്ഠൻ,രമേഷ്തിലക്, ശരത്കുമാർ, മൈം ഗോപി , ഗാനരചയിതാക്കളായ കപിലൻ, വൈരമുത്തു, ഗായകരായ ഇസൈവാണി, തെരുക്കുറൽ അറിവ്, തുടങ്ങിയവരും ഇതിനോടകം ഒരു കോടി ഒപ്പുശേഖരണത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തിലെ നഗരങ്ങളിലെ പൊതുസ്ഥലങ്ങളിൽ ക്യാമ്പയിൻ ബൂത്തുകൾ സ്ഥാപിച്ചും ഡിവൈഎഫ്ഐ പ്രചരണവും ഒപ്പ് ശേഖരണവും നടത്തുന്നുണ്ട്. വൻ ജനപങ്കാളിത്തമാണ് ക്യാമ്പയിന് സംസ്ഥാനമൊട്ടാകെ ലഭിച്ചു കൊണ്ടിരിക്കുന്നത്. ലഹരി വിമുക്ത സംസ്ഥാനം ലക്ഷ്യമിട്ട് തമിഴ്നാട് സംസ്ഥാന സർക്കാരും ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News