ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് അക്ഷയ് കുമാറിന്റെ ‘സെല്‍ഫി’

മലയാള ചലച്ചിത്രം ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി പതിപ്പായ ‘സെല്‍ഫി’ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുന്നു. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിനത്തില്‍ നേടാനായത് 2.55 കോടി രൂപ മാത്രമാണെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സച്ചിയുടെ രചനയില്‍ ലാല്‍ ജൂനിയറാണ് ‘ഡ്രൈവിങ് ലൈസന്‍സ്’ എന്ന മലയാള ചിത്രം സംവിധാനം ചെയ്തത്. 2019ല്‍ റിലീസായ ഡ്രൈവിങ് ലൈസന്‍സ് മികച്ച വിജയം നേടിയിരുന്നു. തുടര്‍ന്നാണ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള നീക്കം നടന്നത്.

കൊവിഡിന് ശേഷം തിയേറ്ററുകളിലെത്തിയ അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ കടുത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. സമീപകാലത്ത് ഇറങ്ങിയ ‘ബച്ചന്‍ പാണ്ഡെ’, ‘സാമ്രാട്ട് പൃഥ്വിരാജ്’, ‘രാമസേതു’, ‘രക്ഷാബന്ധന്‍’ എന്നീ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു.

പൃഥ്വിരാജ് ചെയ്ത സൂപ്പര്‍ സ്റ്റാറിന്റെ കഥാപാത്രത്തെയാണ് അക്ഷയ് അവതരിപ്പിക്കുന്നത്. സുരാജ് അവതരിപ്പിച്ച വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി ഇമ്രാന്‍ ഹാഷ്മിയും വേഷമിടുന്നുണ്ട്. രാജ് മേത്തയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, ധര്‍മ പ്രൊഡക്ഷന്‍സ്, കേപ്പ് ഗുഡ് ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. റിഷഭ് ശര്‍മയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News