പപ്പുവിന്റെയും പി. ഭാസ്‌കരന്റെയും എ. വിന്‍സെന്റിന്റെയും ഓര്‍മ്മദിനം ഇന്ന്; സ്മരണാഞ്ജലി അര്‍പ്പിച്ച് ടീം ‘നീലവെളിച്ചം’

ഇന്ന് ഫെബ്രുവരി 25. മലയാള സിനിമയ്ക്കും സിനിമയെ ഇഷ്ടപ്പെടുന്നവര്‍ക്കും ഓര്‍ത്തുവയ്ക്കാനേറെയുള്ള ദിനം. കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ഭാസ്‌കരന്‍, സംവിധായകന്‍ എ. വിന്‍സെന്റ്, നടന്‍ കുതിരവട്ടം പപ്പു എന്നിവരുടെ ഓര്‍മ്മദിനമാണ് ഇന്ന്. ഈ ദിനത്തില്‍ ഇവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചിരിക്കുകയാണ് നീലവെളിച്ചം ടീം.

1964 നവംബര്‍ 22നായിരുന്നു ‘ഭാര്‍ഗവീനിലയം’ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ബഷീറിന്റെ തിരക്കഥയില്‍ എ. വിന്‍സെന്റ് സംവിധാനം ചെയ്ത ഭാര്‍ഗവീനിലയത്തിലെ അതിമനോഹര ഗാനങ്ങള്‍ എഴുതിയത് പി. ഭാസ്‌കരനായിരുന്നു. ചിത്രത്തില്‍ കുതിരവട്ടം പപ്പുവും ഒരു വേഷം ചെയ്തിരുന്നു. ‘കുതിരവട്ടം പപ്പു’ എന്ന് തന്നെയായിരുന്നു കഥാപാത്രത്തിന്റെ പേരും. ഒരു അപൂര്‍വ്വതയെന്നോണം ഇവര്‍ മൂന്നുപേരും ലോകത്തോട് വിട പറഞ്ഞതും ഫെബ്രുവരി 25 നാണ്. ഈ അവസരത്തിലാണ് മൂന്നുപേര്‍ക്കും നീലവെളിച്ചം ടീം സ്മരണാഞ്ജലി അര്‍പ്പിച്ചിരിക്കുന്നത്.

‘ഭാര്‍ഗവീനിലയ’ത്തിന്റെ റീമേക്ക് പതിപ്പാണ് ‘നീലവെളിച്ചം’. ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിലില്‍ തിയറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News