ബംഗാളിലെ കുച്ച്ബിഹാറില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന്, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിഷിത് പ്രമാണിക്കിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. മന്ത്രിയുടെ വാഹനത്തിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയായിരുന്നു. ആക്രമണം നടത്തിയത് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആണെന്നാണ് ബിജെപി പറഞ്ഞത്.
അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞില്ലെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. അക്രമികള്‍ കരിങ്കൊടി കാണിച്ചെന്നും വാഹനത്തിന് നേരെ കല്ലെറിഞ്ഞെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയുടെ വാഹനം ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടെങ്കില്‍ ഇവിടുത്തെ സാധാരണക്കാരുടെ സുരക്ഷിതത്വത്തെക്കുറിച്ച് എന്ത് പറയാനാണെന്ന് ബംഗാളിലെ ബിജെപി വക്താവ് ഷമിക് ഭട്ടാചാര്യ പ്രതികരിച്ചു. ഗവര്‍ണറോട് സംസ്ഥാനത്ത് ആര്‍ട്ടിക്കിള്‍ 355 നടപ്പിലാക്കാനും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here