ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്; മുഖ്യപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ മുഖ്യപ്രതി ശശികുമാരന്‍ തമ്പിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മുന്‍കൂര്‍ ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍,
ടൈറ്റാനിയം ലീഗല്‍ ഡി ജി എം ആയിരുന്ന ശശികുമാരന്‍ തമ്പി രാവിലെ കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 15 കേസുകളിലും പ്രതിയാണ് ശശികുമാരന്‍ തമ്പി.

ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വ്യാജ ഇന്റര്‍വ്യൂ നടത്തി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയെന്നാണ് കേസ്. ഉദ്യോഗാര്‍ത്ഥികളെ താന്‍ ഇന്റര്‍വ്യൂ നടത്തിയതായി ശശികുമാരന്‍ തമ്പി സമ്മതിച്ചിരുന്നു. ടൈറ്റാനിയം ഓഫീസില്‍ ഉദ്യോഗാര്‍ത്ഥികളെയെത്തിച്ചായിരുന്നു ഇന്റര്‍വ്യൂ. തട്ടിപ്പ് പുറത്തായതോടെ ശശികുമാരന്‍ തമ്പി ഒളിവില്‍ പോവുകയായിരുന്നു.

കേസിലെ മുഖ്യ പ്രതിയായ ശശികുമാരന്‍ തമ്പി തന്നെയാണ് ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ നടത്തിയത്. ജോലി തട്ടിപ്പ് പുറത്തായതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. പ്രതിയെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News