കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരാതിയുമായി കൊടിക്കുന്നില്‍ സുരേഷ്

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എഐസിസിയില്‍ പരാതി ഉന്നയിച്ച് വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്. കൂടിയാലോചനകള്‍ നടത്തി എന്ന വി ഡി സതീശന്റെ പ്രതികരണം എന്തുകൊണ്ടെന്ന് അറിയില്ല. സംവരണം വഴിയാണ് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിയത്‌
എന്നാണ് പറയുന്നത്. എന്നാല്‍ ഇക്കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

അതേസമയം ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കെപിസിസി അംഗങ്ങളെ തീരുമാനിച്ചതില്‍ കെ സുധാകരനും വി ഡി സതീശനും സ്വന്തം ഇഷ്ടക്കാരെ കൂടുതലായി ഉള്‍പ്പെടുത്തിയതാണ് ഗ്രൂപ്പ് നേതൃത്വങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്.

നേതൃത്വത്തിനെതിരെ വ്യാപകമായ പരാതിയാണ് നിലവിലുള്ളതെന്നും സമൂഹമാധ്യമങ്ങളിലൂടെയാണ് താന്‍ പുതിയ അംഗങ്ങളെക്കുറിച്ച് അറിഞ്ഞതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

കെപിസിസി അംഗങ്ങളുടെ ജംബോപട്ടിക തയ്യാറാക്കിയത് താന്‍ അറിഞ്ഞില്ലെന്ന് രമേശ് ചെന്നിത്തലയും പരസ്യമായി പ്രതികരിച്ചിരുന്നു. വി.ഡി.സതീശനും കെ സുധാകരനും സ്വന്തം നിലയില്‍ നടത്തിയ നിയമനങ്ങളില്‍ രമേശ് ചെന്നിത്തലയും കടുത്ത അതൃപ്തിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News