യുവ സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു

യുവ സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പകല്‍ 2 മണിയോടെയായിരുന്നു അന്ത്യം. കാട്ടയം കുറവിലങ്ങാട് സ്വദേശിയാണ് 31കാരനായ മനു.

അഹാന കൃഷ്ണ കേന്ദ്രകഥാപാത്രമായി എത്തുന്ന നാന്‍സി റാണി എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു മനു. ലാല്‍, സണ്ണി വെയ്ന്‍, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ്, അഹാന കൃഷ്ണകുമാര്‍, ലെന തുടങ്ങിയവര്‍ അഭിനയിച്ച നാന്‍സി റാണി എന്ന ചിത്രത്തിന്റെ സംവിധായകനാണ്. ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് അവിചാരിത മരണം.

ആദ്യ ചിത്രം റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സംവിധായകന്റെ മരണമെന്ന് നാന്‍സി റാണിയുടെ നിര്‍മാതാവ് ജോണ്‍ ഡബ്ല്യു വര്‍ഗീസ് ഫേസ്‍ബുക്കില്‍ കുറിച്ചു.

രണ്ട് വര്‍ഷം മുമ്പാണ് മനു സംവിധായകനായ നാന്‍സി റാണിയുടെ ചിത്രം പ്രഖ്യാപിക്കുന്നത്. നയനയാണ് ഭാര്യ. 2004-ല്‍ സാബു ജെയിംസ് സംവിധാനം ചെയ്ത ഐ ആം ക്യൂരിയസ് എന്ന ചിത്രത്തില്‍ ബാല താരമായി അഭിനയിച്ചിട്ടുണ്ട്. മലയാളം, കന്നട, ഹിന്ദി, ഹോളിവുഡ് സിനിമകളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫെബ്രുവരി 26ന് കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ഥാടന പളള്ളിയില്‍ മനുവിന്റെ മൃതദേഹം സംസ്‌കരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News