എഎപിക്ക് തിരിച്ചടി; സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിന് സ്റ്റേ

ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് വീണ്ടും നടത്താനുള്ള തീരുമാനം ദില്ലി ഹൈക്കോടതി സ്റ്റേ ചെയ്തു. ബിജെപി അംഗങ്ങളുടെ ഹര്‍ജിയിലാണ് തീരുമാനം. വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത് എം സി ഡി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോടതി അറിയിച്ചു.

സംഘര്‍ഷത്തിന് പിന്നാലെ ഇരുപാര്‍ട്ടികളിലെയും കൗണ്‍സിലര്‍മാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കും മേയര്‍ക്കും നോട്ടീസ് അയച്ച കോടതി മറുപടി നല്‍കാന്‍ രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. തെരഞ്ഞെടുപ്പില്‍ ഒരു വോട്ട് അസാധുവാക്കിയതിലും വീണ്ടും വോട്ടെണ്ണാന്‍ തീരുമാനിച്ചതിലും തുടങ്ങിയ പ്രതിഷേധം അവസാനിച്ചത് വലിയ സംഘര്‍ഷത്തിലായിരുന്നു.

അംഗങ്ങള്‍ പരസ്പരം ചെരുപ്പൂരി അടിക്കുകയും മര്‍ദിച്ച്, നിലത്തിട്ടു ചവിട്ടുകയും ചെയ്തു. സംഘര്‍ഷത്തില്‍ ചില കൗണ്‍സിലര്‍ ബോധരഹിതരായി. ഇതോടെയായിരുന്നു തിങ്കളാഴ്ച വീണ്ടും തെരഞ്ഞെടുപ്പ് നടത്തുമെന്ന് മേയര്‍ ഷെല്ലി ഒബ്‌റോയി അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration