യൂറോപ്പ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോടേറ്റ തോല്‍വിക്ക് ശേഷം ബാഴ്‌സലോണക്ക് തിരിച്ചടിയായി യുവതാരം അന്‍സു ഫാത്തിക്ക് പരുക്ക്. ലാലീഗയില്‍ കിരീട പോരാട്ടത്തില്‍ മുന്നിലുള്ള ബാഴ്‌സലോണക്ക് താരത്തിന്റ പരുക്ക് തിരിച്ചടിയാവും.
ലാലീഗയില്‍ തങ്ങളുടെ പ്രതാപകാലത്തേക്കുള്ള തിരിച്ചുവരവിന്റെ പാതയില്‍ സാവിയുടെ ബാഴ്‌സലോണയുടെ വജ്രായുധമായിരുന്നു അന്‍സു ഫാത്തി. ഏറെ കാലത്തെ പരുക്കിന് ശേഷം അടുത്തിടെയാണ് താരം വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ താരത്തിന് ട്രെയിനിംഗിനിടെ വീണ്ടും പരുക്കേറ്റത് ബാഴ്‌സലോണക്ക് വീണ്ടും വലിയ തലവേദനയായിരിക്കുകയാണ്.
ഇടതു കാല്‍മുട്ടിനാണ് താരത്തിന് പരുക്കേറ്റത്. തുടര്‍ച്ചയായ പരുക്കുകള്‍ക്ക് ശേഷം അന്‍സു പതിയെ തന്റെ മാച്ച് ഫിറ്റ്‌നസ് വീണ്ടെടുത്ത് വരുന്നതേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ പരുക്കിന് ശേഷം അന്‍സു ബാഴ്‌സലോണയില്‍ അധികവും സൂപ്പര്‍ സബ്ബായാണ് കളിക്കുന്നത്. ലാലീഗ കിരീടം ലക്ഷ്യമിടുന്ന സാവി താരത്തെ പതിയെ മികച്ച ഫിറ്റ്‌നസിലേക്കും ഫോമിലേക്കും തിരിച്ച് കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു.
അന്‍സു ഫാത്തിക്കും ബാഴ്‌സലോണക്കും ഇത് വലിയ തിരിച്ചടിയാകും. ഒന്നര വര്‍ഷത്തോളം പരുക്ക് കാരണം ഇതിനകം തന്നെ താരത്തിന് നഷ്ടമായിട്ടുണ്ട്. അന്‍സു ഫാത്തിയുടെ പുതിയ പരുക്ക് എത്ര കാലം താരത്തെ പുറത്തിരുത്തുമെന്ന് കൂടുതല്‍ മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷമെ പറയാനാകൂ എന്ന് ബാഴ്‌സോലണ ക്ലബ്ബ് അധികൃതര്‍ അറിയിച്ചു. എന്താലായാലും വരാനുള്ള രണ്ടാഴ്ചയിലെ മത്സരങ്ങള്‍ അന്‍സുഫാത്തിക്ക് നഷ്ടമാകും. കഴിഞ്ഞ യൂറോപ്പ ലീഗ് മത്സരത്തിലാണ് താരം അവസാനമായി ബാഴ്‌സലോണക്കായി കളിക്കാനിറങ്ങിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here