അവസാനഘട്ട തെരഞ്ഞെടുപ്പ് ചൂടില്‍ മേഘാലയയും നാഗാലാന്റും

മേഘാലയയും നാഗാലാന്റും അവസാനഘട്ട തെരഞ്ഞെടുപ്പ് ചൂടില്‍. ഇരു സംസ്ഥാനങ്ങളിലെയും പരസ്യ പ്രചാരണം ഇന്ന് അവസാനിച്ചു. മേഘാലയില്‍ ഇന്ന് 4 മണിയോടെ പരസ്യ പ്രചാരണം അവസാനിപ്പിക്കണമെന്ന് കര്‍ശന നിര്‍ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരുന്നു.

കൂടാതെ മേഘാലയയില്‍ ഇന്നലെ രാവിലെ 7 മണി മുതല്‍ പോളിംഗ് ദിവസമായ ഫെബ്രുവരി 27-ന് വൈകുന്നേരം 7 മണി വരെ എക്‌സിറ്റ് പോളുകളും നിരോധിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി 119 കമ്പനി കേന്ദ്ര സായുധ പൊലീസ് സേനയെ സംസ്ഥാനത്തുടനീളം വിന്യസിപ്പിച്ചു. 60 അംഗ നിയമസഭ സീറ്റുകളിലേക്കാണ് ഇരു സംസ്ഥാനങ്ങളിലും ഫെബ്രുവരി 27 ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.

അതേസമയം ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം മാര്‍ച്ച് രണ്ടിനാണ് വരുന്നത്. ബിജെപിക്ക് ത്രിപുര തെരഞ്ഞെടുപ്പ് നിര്‍ണായകമായിരിക്കും. 60-ല്‍  55 സീറ്റുകളിലായിരുന്നു ഇത്തവണ ബിജെപി മത്സരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News