വയനാട് വന്യജീവി സങ്കേതത്തില്‍ തീപിടുത്തം

വയനാട് വന്യജീവി സങ്കേതത്തിൽ അഗ്നിബാധ. ബത്തേരി റെയ്ഞ്ചിൽ നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഓടപ്പള്ളം വനമേഖലയിലാണ് തീ പടർന്നത്. ഇന്ന് ഉച്ചയോടെയാണ് മുളങ്കൂട്ടങ്ങൾക്ക് തീ പിടിച്ചത്. ബത്തേരിയിൽ നിന്നുള്ള ഫയർ ഫോഴ്സും വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ഓടപ്പള്ളം സ്കൂളിന് സമീപത്തെ പുതുവീട് കോളനിക്ക് എതിർവശത്തെ വനത്തിലായിരുന്നു തീ പിടുത്തം. സ്ഥലത്തെത്തിയ വൈൽഡ് ലൈഫ് വാർഡന്റെയും റെയ്ഞ്ച് ഓഫീസർമാരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ഫയർ ലൈൻ സ്ഥാപിച്ചും കൗണ്ടർ ഫയർ ചെയ്തും തീ കൂടുതൽ സ്ഥലത്തേക്ക് പടരുന്നത് തടഞ്ഞിട്ടുണ്ട്.

വിവരം പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് വനപാലകരും ഫയർഫോഴ്സും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. എന്നാൽ ഈ ഭാഗത്ത് ഉണങ്ങിയ മുളങ്കൂട്ടങ്ങൾ കൂടുതലായുള്ളതും ഇടക്കിടെയുളള കാറ്റും പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചു. തീപടർന്നതിന് എതിർ വശത്ത് സ്കൂളും ജനവാസ കേന്ദ്രവുമായതിനാൽ ഈ ഭാഗത്തേക്ക് തീ പടരാതിരിക്കാൻ വനപാലകരും, ഫയർഫോഴ്സും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സ്ഥലത്തെത്തിയ വൈൽഡ് ലൈഫ് വാർഡന്റെയും റെയിഞ്ച് ഓഫീസർമാരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ഫയർ ലൈൻ സ്ഥാപിച്ചും കൗണ്ടർ ഫയർ ചെയ്തും തീ കൂടുതൽ സ്ഥലത്തേക്ക് പടരുന്നത് തടഞ്ഞിട്ടുണ്ട്.

4 മണിക്കൂർ നീണ്ട ശ്രമത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ബത്തേരി ഫയർ സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ മൂന്ന് യൂണിറ്റ് വാഹനവും സ്ഥലത്തെത്തിയിരുന്നു. ശക്തമായ കാറ്റിനെ തുടർന്ന് ഉണങ്ങിയ മുളകൾ ഉരസിയാണ് തീ പടർന്നതെന്നാണ് വനം വകുപ്പിൻ്റെ പ്രാഥമിക നിഗമനം. ഇത്തവണ വേനൽമഴ ലഭിക്കാത്തതും ശക്തമായ ചൂടിൽ അടിക്കാടുകളും മുളങ്കൂട്ടങ്ങളും ഉണങ്ങി നിൽക്കുന്നതും വന്യജീവി സങ്കേതത്തിൽ കാട്ടുതീ ഭീഷണി സൃഷ്ടിക്കുന്നുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News