തിരുവനന്തപുരത്ത് പെണ്‍കുട്ടിക്ക് നേരെ ആക്രമണം; പ്രതി പിടിയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പതിനാറുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമം. ഇന്നലെ രാത്രിയായിരുന്നു സംഭവം. സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ പെണ്‍കുട്ടിയെയാണ് പ്രതി ആക്രമിച്ചത്. സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ബോംബെ ഷമീര്‍ എന്ന ഷമീര്‍ പിടിയിലായി.

പെണ്‍കുട്ടിയുടെ സഹോദരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇവര്‍ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ആക്രമത്തിനിരയായ പെണ്‍കുട്ടി.16കാരിയായ പെണ്‍കുട്ടിയെ പ്രതിയായ ഷമീര്‍ ഭീഷണിപ്പെടുത്തി ഓട്ടോയില്‍ കയറ്റുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതിയുടെ ഭാര്യ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമുള്ള എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News