മാപ്പിളപ്പാട്ടിന്റെ മൊഞ്ചുമായി ‘പട്ടുറുമാല്‍’ മത്സരം കൈരളിയില്‍

മൊഞ്ചുള്ള മാപ്പിളപ്പാട്ടിന് സുറുമയെഴുതിയ കൈരളിയുടെ പട്ടുറുമാല്‍ മത്സരം വീണ്ടുമെത്തുന്നു. മൈലാഞ്ചിക്കൈകളുടെ താളത്തിനൊപ്പം അത്തറിന്റെ മണമുള്ള ശീലുകളുമായി മലയാളിമനസ്സില്‍ പതിഞ്ഞവയാണ് മാപ്പിളപ്പാട്ടുകള്‍. ഗൃഹാതുരത്വ സ്മരണകള്‍ ഉണര്‍ത്തുന്ന ഒരുപിടി സുവര്‍ണ ഈണങ്ങളുമായി പട്ടുറുമാല്‍ മത്സരം സീസണ്‍ 12 എത്തുകയാണ്. 15 മത്സരാര്‍ത്ഥികളുമായി ഫെബ്രുവരി 27 മുതല്‍ പരിപാടി ആരംഭിക്കും. കൈരളി ടിവിയില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 7 മണിക്കാണ് സംപ്രേഷണം ചെയ്യുന്നത്.

കേരളത്തില്‍ വിവിധ സ്ഥലങ്ങളിലായി നടന്ന ഓഫ്ലൈന്‍, ഓണ്‍ലൈന്‍ ഓഡിഷനുകളില്‍ പങ്കെടുത്ത ആയിരിക്കണക്കിന് പാട്ടുകാരില്‍ നിന്നും മികച്ചവരെന്ന് കണ്ടെത്തിയ 15 പേരുമായാണ് പട്ടുറുമാല്‍ സീസണ്‍ 12 മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ആരംഭിക്കുന്നത്. ഉദ്ഘാടന എപ്പിസോഡില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി അതിഥിയായെത്തി.

തെന്നിന്ത്യന്‍ ഗായകനായ അന്‍വര്‍ സാദത്തും ഗായിക സജല സലീമുമാണ് പട്ടുറുമാലിന്റെ വിധികര്‍ത്താക്കള്‍. ആവേശഭരിതമായ മത്സരക്കാഴ്ചകള്‍ക്കായി വരും ദിനങ്ങളില്‍ കാത്തിരിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News