മലയാള സിനിമയെ നെഗറ്റീവ് റിവ്യൂസ് നല്‍കി തകര്‍ക്കാന്‍ യൂട്യൂബേഴ്‌സിന് പിന്നില്‍ ഒരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നടനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാര്‍. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ദുബായില്‍ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ എത്തിയ ഗണേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ഒരു കോടി രൂപ കൊടുത്താല്‍ ഈ ഗൂഢസംഘം പടം വിജയിപ്പിക്കും. ഈ രൂപ കൊണ്ട് ആദ്യ ദിവസം ആളുകളെ കയറ്റി പോസിറ്റീവ് പ്രചാരണം ഉണ്ടാക്കിക്കുന്നതായും കൊടുക്കാത്തവരുടെ പടം മോശമാണെന്ന് റിവ്യൂ ചെയ്യിക്കുന്നതായും ഗണേഷ് കുമാര്‍ പറഞ്ഞു. ഇത്തരം ഗൂഢസംഘമുണ്ടെന്ന് നിര്‍മ്മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കുമെല്ലാം അറിയാം. സിനിമാ ടിക്കറ്റുകള്‍ വില്‍ക്കുന്ന കമ്പനിയാണ് ഒരു ചിത്രത്തിന്റെ നിലവാരം തീരുമാനിക്കുന്നത് എന്ന പരിതാപകരമായ അവസ്ഥയാണ് ഇന്നുള്ളതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ഏജന്‍സികളെ ഏല്‍പ്പിക്കാതെ സര്‍ക്കാര്‍ തന്നെ സിനിമാ ടിക്കറ്റുകള്‍ വില്‍ക്കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ടിക്കറ്റ് മെഷീന്‍ വരുമ്പോള്‍ നികുതി കൃത്യമായി ലഭിക്കും. സ്വകാര്യ ടിക്കറ്റിങ് സംവിധാനം നിരോധിച്ച് ഗവണ്‍മെന്റിന്റെ തന്നെ ടിക്കറ്റിങ് സംവിധാനത്തിലേക്ക് അടിയന്തരമായി മാറണം. ഇല്ലെങ്കില്‍ സിനിമാ വ്യവസായം തകരുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here