ജപ്പാനില്‍ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി

ജപ്പാനില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. ജപ്പാനിലെ വടക്കന്‍ ദ്വീപായ ഹോക്കൈഡോയുടെ കിഴക്കന്‍ ഭാഗത്താണ് ഭൂചലനമുണ്ടായത്. നെമുറോ ഉപദ്വീപില്‍ 61 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്. എന്നാല്‍, സുനാമി മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല. ജപ്പാനിലെ ഹൊക്കൈഡോയില്‍ തിങ്കളാഴ്ച 5.1 തീവ്രതയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

അതേസമയം, തുര്‍ക്കിയിലും ഇന്ന് ഭൂചലനം അനുഭവപ്പെട്ടു. മധ്യതുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തിന് റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. നേരത്തെ തുര്‍ക്കിയിലും സിറിയലുമായുണ്ടായ തുടര്‍ചലനങ്ങളില്‍ മരിച്ചവരുടെ എണ്ണം 50,000 കടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News