എറണാകുളം അങ്കമാലി അതിരൂപതയിലെ സെന്റ് മേരിസ് ബസലിക്ക അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നിന്ന് ഫാ. ആന്റണി പൂതവേലിനെ മാറ്റി. മൂഴിക്കുഴം ഫെറോന വികാരിയായാണ് പുതിയ നിയമനം.
ബസലിക്ക വികാരിയായ ഫാ.ആന്റണി നരികുളത്തിന് മുകളിലായാണ് ആന്റണി പൂതവേലിയെ അഡ്മിനിസ്‌ട്രേറ്ററായി ആര്‍ച്ച് ബിഷപ്പ് ഫാ.ആന്‍ഡ്രൂസ് താഴത്ത് നിയമിച്ചത്.
ബസലിക്കയില്‍ ഏകീക്യത കുര്‍ബാന നടത്തുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി രൂക്ഷമായ സന്ദര്‍ഭത്തിലാണ് അഡ്മിനിസ്‌ട്രേറ്ററായി ഫാ. ആന്റണി പൂതവേലിനെ നിയമിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here