ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ വന്‍ വിജയം നേടി ഇടത് പാനല്‍

ഹൈദരാബാദ് കേന്ദ്രസര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ ഉള്‍പ്പെട്ട ഇടത് പുരോഗമന സഖ്യത്തിന് വമ്പന്‍ വിജയം. എല്ലാ ജനറല്‍ സീറ്റും എസ്എഫ്ഐ- എഎസ്എ- ഡിഎസ്യു സഖ്യം തൂത്തുവാരിയപ്പോള്‍ എബിവിപി തകര്‍ന്നു തരിപ്പണമായി.

മലയാളിയായ കൃപ മരിയ ജോര്‍ജ്ജ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി സഥി പ്രാജ്വല്‍, വൈസ് പ്രസഡന്റായി പൃഥ്വി സായ്, ജോയിന്റ് സെക്രട്ടറിയായി കതി ഗണേഷ്, കള്‍ച്ചറല്‍ സെക്രട്ടറിയായി ലിഖിത് കുമാര്‍, സ്പോര്‍ട്സ് സെക്രട്ടറിയായി സി എച്ച് ജയരാജ്, റപ്പുകളായി എസ് എസ് സുഭാഷിണി, ഷിഫ മിന്‍സ്, ഹൃത്യക് ലക്ഷ്മണ്‍ ലാലന്‍ എന്നിവരാണ് ഇടത് പാനലില്‍ നിന്ന് സമ്പൂര്‍ണ്ണ വിജയം കൊയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News