സിപിഐഎം ജാഥയില്‍ സ്കൂൾ ബസ് എന്ന ആരോപണം തെറ്റ്

സര്‍ക്കാര്‍ സ്‌കൂള്‍ ബസ്, ജനകീയ പ്രതിരോധ ജാഥയ്ക്ക് ഉപയോഗിച്ചെന്ന ആരോപണം വസ്തുതാപരമല്ലെന്ന് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍. ബസ് സ്വകാര്യ വ്യക്തിയുടേതാണ്. ജനകീയ കമ്മിറ്റിയുമായി ഉണ്ടാക്കിയ കരാറിലാണ് സര്‍വ്വീസ് നടത്തുന്നത്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ പ്രിന്‍സിപ്പാളില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.

സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് ആളുകളെ എത്തിക്കാന്‍, കോഴിക്കോട് മുതുകാട് പ്ലാന്റേഷന്‍ സ്‌കൂള്‍ ബസ് ദുരുപയോഗം ചെയ്‌തെന്ന ആരോപണം ശരിയല്ലെന്ന് വ്യക്തമാക്കിയാണ് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ രംഗത്തെത്തയിയത്. സ്‌കൂള്‍ ബസ് തകരാറായതിനാല്‍ സ്വകാര്യ വ്യക്തിയുമായി ജനകീയ കമ്മിറ്റി കരാറിലേര്‍പ്പെട്ടിട്ടുണ്ട്.

സര്‍ക്കാരിന്റെ ഉടമസ്ഥതയിലല്ല ബസ്. സ്വകാര്യ വ്യക്തിയുടെ പേരിലാണ്. വാടക നിശ്ചയിച്ചാണ് സ്‌കൂളിനായി സര്‍വ്വീസ് നടത്തുന്നത്. ആരോപണം ഉന്നയിച്ച ടി സിദ്ദിഖ് എം എല്‍ എ അടക്കമുള്ളവര്‍ വസ്തുത അന്വേഷിക്കാന്‍ തയ്യാറാകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പറഞ്ഞു.

സേവനം എന്ന നിലയിലാണ് സ്‌കൂളുമായി കരാറില്‍ ഏര്‍പ്പെട്ടതെന്ന് ഉടമസ്ഥന്‍ ഷിബിന്‍ പറഞ്ഞു. തൊടുപുഴയിലെ സ്വകാര്യ സ്‌കൂളിനായി സര്‍വ്വീസ് നടത്തിയ ബസ് വാങ്ങിയതാണ്. ഇതനുസരിച്ച് മാര്‍ച്ച് 31 വരെയുള്ള ടാക്‌സ് അടച്ചിട്ടുണ്ട്. സ്‌കൂളുമായി കരാറില്‍ ഏര്‍പ്പെട്ടതോടെ ബോര്‍ഡ് സ്ഥാപിച്ചെന്നും ഷിബിന്‍ പറഞ്ഞു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിഡിഇയ്ക്ക് നല്‍കിയ പരാതിയില്‍ വകുപ്പ് തല അന്വേഷണം തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News