മൂന്ന് ദിവസം നീണ്ടു നിന്ന കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തിന് ഇന്ന് സമാപനം. കാര്‍ഷികം, സാമൂഹ്യ നീതി, യുവജന വിദ്യാഭ്യാസ പ്രമേയങ്ങളില്‍ വിശദമായ ചര്‍ച്ച ഇന്ന് നടക്കും. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നടപടികളും, തൊഴിലില്ലായ്മ , സാമൂഹ്യ അസമത്വം തുടങ്ങിയ വിഷയങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ആണ് കോണ്‍ഗ്രസ് തീരുമാനം.
വരാന്‍ ഇരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഈ വിഷയങ്ങള്‍ പാര്‍ട്ടിക്ക് എങ്ങനെ അനുകൂലമാക്കാം എന്നും കേന്ദ്ര സര്‍ക്കാരിന് എതിരെ സ്വീകരിക്കേണ്ട പ്രതിഷേധ നടപടികളും സമാപന ദിനത്തില്‍ ചര്‍ച്ചയാകും. രാവിലെ രാഹുല്‍ഗാന്ധി പ്ലീനറി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
കേന്ദ്ര സര്‍ക്കാരിന് എതിരെയും നരേന്ദ്ര മോദിക്ക് എതിരെയും ശക്തമായ വിമര്‍ശനം രാഹുല്‍ഗാന്ധിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകും എന്നാണ് സൂചന. ഉച്ചക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ സമ്മേളനത്തിനെ അഭിസംബോധന ചെയ്തു സംസാരിക്കും. വൈകുന്നേരം നടക്കുന്ന പൊതു സമ്മേളനത്തോടെ പ്ലീനറി സമ്മേളനം അവസാനിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here