ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനഫാസോയില്‍ ഇന്ന് ഇസ്ലാമിക സ്റ്റേറ്റ് ഭീകരാക്രമണത്തില്‍ 70 സൈനികര്‍ കൊല്ലപ്പെട്ടു. ഔദലാന്‍ പ്രവിശ്യയിലെ ദിയോവില്‍ തങ്ങളുടെ അധീനപ്രദേശത്തേക്ക് അതിക്രമിച്ചുകടന്ന സൈനികരെ പ്രതിരോധിക്കുകയായിരുന്നുവെന്ന് ആക്രമണത്തിന് പിന്നാലെ ഐഎസ് വിശദീകരണം നല്‍കി.
ഒരാഴ്ച മുമ്പുണ്ടായ ഭീകരാക്രമണത്തില്‍ 50ലേറെ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഐഎസ് ഭീകരവാദികളെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന്റെ പ്രതികാരമായാണ് സൈനികരെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചതെന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ ഹമദോ ബൂറീമ ദിയാലോയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here