പാര്‍ട്ടിയുടെ ശൈലിയില്‍ മാറ്റം വേണം; പരോക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

പാര്‍ട്ടിയുടെ ശൈലിയില്‍ മാറ്റം വേണമെന്ന പരോക്ഷ വിമര്‍ശനവുമായി ശശി തരൂര്‍. പല വിഷയങ്ങളിലും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതികരണം ഉണ്ടാകുന്നില്ല. ബിജെപിയെ ശക്തമായി നേരിടണമെങ്കില്‍ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് ധാരണയുണ്ടായിരിക്കണമെന്നും തരൂര്‍ പറഞ്ഞു.

റായ്പൂരില്‍ നടന്ന പ്ലീനറി സമ്മേളന വേദിയലാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ശശി തരൂര്‍ എംപി പരോക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
ബില്‍ക്കിസ് ബാനു കേസിലെ പ്രതികളുടെ മോചനത്തിനെതിരെയും പശുക്കടത്ത് ആരോപിച്ചുള്ള അക്രമങ്ങള്‍ക്കെതിരേയും കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന് ശക്തമായ പ്രതികരണം ഉണ്ടായില്ല എന്ന് തരൂര്‍ പറഞ്ഞു.

ഇങ്ങനെ ഉള്ള വിഷയങ്ങളില്‍ ശക്തമായ പ്രതികരണം പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം എന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. ബിജെപിയെ ശക്തമായി നേരിടണമെങ്കില്‍ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് തികച്ചും വ്യക്തമായ ധാരണയുണ്ടായിരിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.

രാജ്യത്തെ സമ്പത്തു മുഴുവന്‍ ഭരിക്കുന്നവരുടെ ചങ്ങാതികളായ ചെറിയ ഒരു ശതമാനം ആളുകളുടെ കൈകളിലേക്ക് എത്തിച്ചിരിക്കുകയാണെനന്നും തരൂര്‍ കുറ്റപ്പെടുത്തി. നിയന്ത്രണ രേഖയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചൈനയെക്കുറിച്ചുള്ള ഇന്ത്യയുടെ നയത്തെ ന്യായീകരിച്ച വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനെ തരൂര്‍ വിമര്‍ശിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News