ട്രക്ക് മറിഞ്ഞ് നാല് വയസുകാരനുള്‍പ്പെടെ നാല് പേര്‍ മരിച്ചു

ദില്ലിയില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ട്രക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. റോഡ് അറ്റകുറ്റപ്പണി നടത്തുന്ന തൊഴിലാളികള്‍ക്ക് മുകളിലേക്ക് ട്രക്ക് മറിഞ്ഞാണ് നാല് വയസുകാരനുള്‍പ്പെടെ നാല് പേര്‍ മരിച്ചത്. സെന്‍ട്രല്‍ ദില്ലിയിലെ ആനന്ദ് പര്‍ബതില്‍ മെയിന്‍ റോഷ്തക് റോഡിലാണ് അപകടം നടന്നത്. ശനിയാഴ്ച പുലര്‍ച്ചെ 1.20നാണ് സംഭവം. അമിത വേഗതയിലെത്തിയ ട്രക്കിന് വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മധ്യപ്രദേശിലെ തിക്കംഗഡില്‍ നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്. നാല് വയസുള്ള കുട്ടി മരണപ്പെട്ട തൊഴിലാളികളില്‍ ഒരാളുടെ മകനായിരുന്നു. കുട്ടി റോഡില്‍ കളിച്ചു കൊണ്ടിരിക്കെയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ട്രക്കിന്റെ ഡ്രൈവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അപകടം നടന്നയുടന്‍ ഡ്രൈവര്‍ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടുവെങ്കിലും പിന്നീട് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു. സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

അപകടവാര്‍ത്തയറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ക്രെയിനിന്റെ സഹായത്തോടെ മറിഞ്ഞ ട്രക്ക് ഉയര്‍ത്തി അടിയില്‍പ്പെട്ട തൊഴിലാളികളെ പുറത്തെടുക്കുകയായിരുന്നു. എന്നാല്‍ മൂന്നു പേര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ തൊഴിലാളിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News