സുഹൃത്തിനെ കൊലപ്പെടുത്തി ചിത്രം കാമുകിക്ക് അയച്ചു നല്‍കി

സുഹൃത്തിനെ കൊലപ്പെടുത്തി ചിത്രം കാമുകിക്ക് അയച്ചുകൊടുത്ത എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥി അറസ്റ്റില്‍. അവസാന വര്‍ഷ ബിടെക് വിദ്യാര്‍ഥിയായ ഹരിഹര കൃഷ്ണയാണ് പിടിയിലായത്. തന്റെ സുഹൃത്തും നാഗര്‍കര്‍ണൂര്‍ സ്വദേശിയുമായ നേനാവദ് നവീനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഹൈദരാബാദിനടുത്തുള്ള രംഗറെഡ്ഡി ജില്ലയിലെ അബ്ദുല്ലാപുര്‍മേട്ടിലാണ് നടുക്കുന്ന കൊലപാതകം അരങ്ങേറിയത്. പ്രതി രംഗറെഡ്ഡിയിലെ എം.ജി സര്‍വ്വകലാശാലയിലാണ് പഠിക്കുന്നത്.

സഹപാഠികള്‍ക്കിടയിലെ ത്രികോണ പ്രണയവും അതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളുമാണ് കൊലപാതകത്തില്‍കലാശിച്ചത്. ഇരുവരും കൂടെ പഠിക്കുന്ന പെണ്‍കുട്ടിയുമയി പ്രണയത്തിലായി. ഇതിനെച്ചൊല്ലി ഇരുവരും പല തവണ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 17 ന് ടെറ്റുഗതര്‍ പാര്‍ട്ടി നല്‍കാനെന്ന പേരില്‍ വിളിച്ച് വരുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക ശേഷം നവീന്റെ തലയറുത്ത് മാറ്റുകയും ശരീരത്തില്‍ നിന്നും ഹൃദയം, ജനനേന്ദ്രിയം, കുടല്‍ എന്നിവ നീക്കം ചെയ്യുകയും വിരലുകള്‍ മുറിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ കാമുകിക്ക് വാട്ട്‌സാപ്പില്‍ അയച്ചുകൊടുത്ത ശേഷം ശരീരാവശിഷ്ടങ്ങള്‍ കൊക്കയില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഫെബ്രുവരി 17 ന് വീട്ടില്‍ നിന്നും പോയ മകന്‍ 4 ദിവസം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടര്‍ന്ന് നവീന്റെ പിതാവ് ശങ്കരയ്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News