‘ചൈനയെ’ കേരളത്തിലെത്തിച്ച് ‘സംരംഭക വര്‍ഷം’

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്ന അലങ്കാര വിളക്കുകള്‍ തദ്ദേശീയമായി ഉദ്പാദിപ്പിക്കാം എന്നത് കെന്നഡി ജെയിംസിന്റെ സ്വപ്‌നമായിരുന്നു. ദിവാസ്വപ്‌നമെന്ന് ആളുകള്‍ കരുതിയ ഈ ലക്ഷ്യം കയ്യെത്തിപ്പിടിക്കാന്‍ ഈ യുവ സംരംഭകന് സാധിച്ചിരിക്കുന്നു. അതിന് കൈത്താങ്ങായത് വ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിയും. ഇടുക്കിയിലെ യുവാക്കളുടെയും സംരംഭക സ്വപ്നങ്ങള്‍ യഥാര്‍ത്ഥ്യമാകുകയാണ്, വ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിയിലൂടെ.

നമ്മുടെ നാട്ടില്‍ ഇറക്കുമതിയിലൂടെ മാത്രം ലഭ്യമായിരുന്ന ഹാങ്ങിങ് ലൈറ്റുകളും വാള്‍ ലൈറ്റുകളും ഇവിടെത്തന്നെ നിര്‍മ്മിച്ചാല്‍ എന്താണ് എന്ന ചിന്തയാണ് കെന്നഡിയെ റെയ്സ് ലൈറ്റ്സ് എന്ന ഈ പുതിയ സംരംഭത്തിലേക്ക് എത്തിച്ചത്. ദീര്‍ഘകാലമായുള്ള ഇലക്ട്രോണിക്സ് വിപണമേഖലയിലെ പരിചയവും ഇതിന് കൂട്ടായി.

75 ലക്ഷത്തോളം രൂപയായിരുന്നു പദ്ധതി ആരംഭിക്കുവാന്‍ മുതല്‍മുടക്കായി കണക്കാക്കിയത്. പണം കണ്ടെത്തുന്നതിലും പിന്നീടും നിരവധി പ്രതിസന്ധികള്‍ ഈ ചെറുപ്പക്കാരന്റെ മുന്നിലേക്ക് വന്നു. ഓരോ ഘട്ടത്തിലും സര്‍ക്കാരും വ്യവസായ വകുപ്പും താങ്ങായി നിന്നു എന്ന് കെന്നഡി പറയുന്നു.

തുടക്കമിട്ട് 6 മാസത്തോടടുക്കുമ്പോള്‍ വലിയ വിജയത്തിന്റെ പാതയിലാണ് ഈ സംരംഭം. പത്തോളം പേര്‍ ഇവിടെ തൊഴിലെടുക്കുന്നു. കേരളത്തിലങ്ങോളം ഇങ്ങോളം വിതരണം ചെയ്യുന്ന വിവിധ ഇനം വിളക്കുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കേരളം വ്യവസായ സൗഹൃദമല്ല എന്ന് പ്രചരിപ്പിക്കുന്നവരോടുള്ള കെന്നഡിയുടെ മറുപടിയാണ് റെയ്സ് ലൈറ്റ്സ്. കെന്നഡിയുടെതിന് സമാനമായി അനേകം പുതിയ സംരംഭങ്ങളാണ് ഇടുക്കി ജില്ലയിലാകെ സംരംഭക വര്‍ഷം പദ്ധതിയിലൂടെ യാഥാര്‍ഥ്യമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News