പ്രവാസിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച, കാമുകിയും സഹോദരനും അറസ്റ്റില്‍

പ്രവാസിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും തട്ടിയെടുത്ത സംഭവത്തില്‍ യുവതി ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും തക്കല സ്വദേശി മുഹൈദിന്‍ അബ്ദുള്‍ ഖാദറിനെയാണ് തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയത്. മുഹൈദിനെ കാറില്‍ കയറ്റി കൊണ്ടുപോയി ചിറയിന്‍കീഴിലെ റിസോര്‍ട്ടില്‍ രണ്ട് ദിവസം കെട്ടിയിടുകയും തുടര്‍ന്ന് മുഹൈദിന്റെ കാമുകി ഇന്‍ഷയും സഹോദരന്‍ ഷഫീക്കും ചേര്‍ന്ന് കവര്‍ച്ച നടത്തുകയുമായിരുന്നു.

മുഹൈദിനില്‍ നിന്നും 15,70,000 ലക്ഷം രൂപയും രണ്ട് ഫോണും സ്വര്‍ണവും സംഘം തട്ടിയെടുത്തു. കൂടാതെ മുദ്രപത്രങ്ങളും ഒപ്പിട്ടു വാങ്ങിയശേഷം മുഹൈദിനെ സ്‌കൂട്ടറില്‍ കയറ്റി എയര്‍പോര്‍ട്ടിന് മുന്നില്‍ ഇറക്കിവിടുകയായിരുന്നു എന്നാണ് പരാതി. ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ഫെബ്രുവരി 22നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ദുബായില്‍ വച്ച് മുഹൈദിനും ഇന്‍ഷയുമായി അടുപ്പത്തിലായിരുന്നു. ബന്ധത്തില്‍ നിന്നും പിന്‍മാറിയ മുഹൈദിനില്‍ നിന്ന് ഇന്‍ഷ ഒരു കോടി ആവശ്യപ്പെട്ടു. ഈ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് കാമുകിയും സഹോദരനും ചേര്‍ന്ന് മുഹൈദിനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News