രണ്ട് കോടി രൂപയുടെ ലഹരി ഉത്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍

രണ്ട് കോടി രൂപയുടെ ലഹരി ഉത്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍. പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ 800 പാക്കുകളിലായി അഞ്ച് ലക്ഷം പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്.

കരുവാരക്കുണ്ട് സ്വദേശി ഹാരിസ്, മണ്ണാര്‍ക്കാട് സ്വദേശി മുഹമ്മദ് ഹനീസ് എന്നിവരെയാണ് ചെര്‍പ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനപരിശോധനക്കിടെയാണ് കോടികള്‍ വില വരുന്ന ലഹരി വസ്തുക്കള്‍ പിടികൂടിയത്.

ആര്‍ക്കുവേണ്ടിയാണ് ലഹരിവസ്തുക്കള്‍ കൊണ്ടുപോയതെന്ന കാര്യം വ്യക്തമല്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.

മാവുകണ്ടി കടവിലായിരുന്നു പരിശോധന. ചരക്കുലോറിയില്‍ ലഹരിവസ്തുക്കള്‍ കടത്താന്‍ ശ്രമിക്കവേയാണ് സംഘം പിടിയിലായത്. അടുത്ത കാലത്ത് കോഴിക്കോട് ജില്ലയില്‍ നടത്തിയ ഏറ്റവും വലിയ ലഹരി വേട്ടയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News