കോഴിക്കോട് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കോഴിക്കോട് ചാലിയത്ത് ഷഫീദ (40) ആണ് രാവിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വച്ച് മരിച്ചത്. തീപ്പൊള്ളലേറ്റ് ചികിത്സയിലിരിക്കെ ഇവര്‍ ഭര്‍ത്താവിനെതിരെ മരണമൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് അറസ്റ്റിലായ ഭര്‍ത്താവ് ജാഫറിനെ പിന്നീട് പാെലീസ് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

അതേസമയം ഷഫീദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഷഫീദയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ഷഫീദയുടെ ദേഹത്ത് തീ കത്തുമ്പോള്‍ ഭര്‍ത്താവ് ജാഫര്‍ നോക്കി നിന്നുവെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

കൂടാതെ ഭര്‍ത്താവിന്റെ സഹോദരന്‍ ഉള്‍പ്പെടെ ബന്ധുക്കളും ഷഫീദയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു. സംഭവത്തില്‍ വിശദമായ പൊലീസ് അന്വേഷണം വേണമെന്ന് ഷഫീദയുടെ സഹോദരന്‍ മുഹമ്മദ് റഫീഖ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News