മസാജിംഗ് കേന്ദ്രത്തിൻ്റെ മറവിൽ ലഹരി വിൽപ്പന, യുവതി അറസ്റ്റിൽ

മസാജിംഗ് കേന്ദ്രത്തിൻ്റെ മറവിൽ ലഹരി വിൽപ്പന നടത്തിയിരുന്ന യുവതി അറസ്റ്റിൽ. കണ്ണൂർ സ്വദേശിനി ശിൽപ്പയാണ് പൊലീസ് വലയിലായത്. 11.70 ഗ്രാം എംഡിഎംഎയും യുവതിയിൽ നിന്ന് പിടിച്ചെടുത്തു. പാലക്കാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ലഹരി ഇടപാടുകാരുമായി യുവതിക്ക് ബന്ധമുണ്ടെന്ന് പാലക്കാട് ടൗൺ സൗത്ത് പൊലീസ് പറഞ്ഞു.

മസാജിംഗ് കേന്ദ്രങ്ങളാണ് ലഹരി കൈമാറ്റത്തിനുള്ള സ്ഥലമായി ഉപയോഗിച്ചിരുന്നതെന്നും ശിൽപ്പ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഒരാഴ്ച മുൻപ് എംഡിഎംഎയുമായി പിടിയിലായ കുനിശേരി സ്വദേശി അഞ്ചൽ, മഞ്ഞള്ളൂർ സ്വദേശി മിഥുൻ എന്നിവരെ പിന്തുടർന്നുള്ള അന്വേഷണമാണ് യുവതിയിലേക്ക് എത്തിച്ചത്. ഇവരുടെ ഫോണിൽ നിന്നാണ് ശിൽപ്പയെ കുറിച്ചുള്ള വിവരങ്ങളും ലഭിക്കുന്നത്.

യുവാക്കളുടെ ഫോണിൽ നിന്നും ലഹരി ഇടപാട് സംബന്ധിച്ചുള്ള വാട്സാപ്പ് സന്ദേശങ്ങളും ഫോൺ കോളുകളുമെല്ലാം പൊലീസ് കണ്ടെത്തിയതിനെ തുടർന്ന് ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് ശിൽപ്പയേയും പൊലീസ് വലയിലാക്കിയത്. ഫോൺ വഴി തൻ്റെ സ്ഥിരം ഇടപാടുകാരിൽ നിന്നാണ് ഇവർ ലഹരി വാങ്ങിയിരുന്നത്. സംഘത്തിന്റെ ഭാഗമായ ബാക്കിയുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News