മലയാളി യുവാവിനെ കടലിൽ വീണ് കാണാതായതിന് പിന്നിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

മുംബൈയിൽ കടലിൽ വീണ് അടൂർ സ്വദേശിയെ കാണാതായതിന് പിന്നിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. സംഭവത്തിൽ  അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. അടൂര്‍ പഴകുളം ഓലിക്കല്‍ ഗ്രേസ് വില്ലയില്‍ ഗീവര്‍ഗീസിന്റെ മകന്‍ ഇനോസി (25)നെയാണ് കാണാതായത്. ഗുജറാത്തിൽ സിസ്റ്റം പ്രൊട്ടക്ഷന്‍ കമ്പനിയില്‍ ഇലക്ട്രിക്കല്‍ വിഭാഗം എൻജിനീയറാണ് കാണാതായ ഇനോസ്.

ഒഎന്‍ജിസിയുടെ റിഗ്ഗില്‍ നിന്ന് കടലില്‍ ചാടിയാണ് മരണമെന്നും ഇയാൾക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും ഒഎന്‍ജിസി അധിക്യതർ പറയുന്നു. ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ ഒന്നുമില്ലാതെ ഇയാള്‍ കടലില്‍ ചാടിയതെന്നും അവർ കൂട്ടിച്ചേർത്തു.

ഒഎന്‍ജിസിയുടെ റിഗ്ഗിലെ ജോലിയ്ക്കിടെ അപകടം ഉണ്ടായതിനെ തുടർന്ന് കടലില്‍ വീണ് കാണാതായി എന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാൽ തന്നെ ഒരാള്‍ നിരന്തരം മാനസികമായി  പീഡിപ്പിക്കുന്നുവെന്ന് യുവാവ് കൂട്ടുകാര്‍ക്ക് സന്ദേശം അയച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

മുംബൈയിൽ ഒഎൻജിസിയിലെ കരാർ ജോലി പൂര്‍ത്തിയാക്കി മടങ്ങാനിരിക്കെ വെള്ളിയാഴ്ച വൈകിട്ട് ഏഴോടെയാണ് ഇനോസ് കടലിൽ വീഴുന്നത്. ഒരു മാസമായി കരാര്‍ അടിസ്ഥാനത്തില്‍ ഒഎന്‍ജിസിയില്‍ ജോലി ചെയ്തു വരികയായിരുന്നു ഇയാൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News