പുൽവാമയിൽ കാശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവെച്ചുകൊന്നു

കാശ്മീരിലെ പുൽവാമയിലെ അച്ചൻ മേഖലയിൽ ഒരു കാശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവെച്ചുകൊന്നു. 40കാരനായ സഞ്ജയ് ശർമ്മയാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ചന്തയിലേക്ക് പോകുന്നതിനിടെയിലാണ് ഭീകരർ ശർമ്മക്ക്  നേരെ വെടിയുതിർത്തത്. ഉടൻ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജമ്മുകാശ്മീരിലെ ഒരു ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു സഞ്ജയ് ശർമ്മ. മേഖലയിൽ സുരക്ഷ ശക്തമാക്കിയെന്നും ഭീകരർക്കായി തിരച്ചിൽ  ഊർജ്ജിതമാണെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News