ഇടുക്കി പാമ്പാടുംപാറയില്‍ നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കി സിപിഐ എം. രണ്ട് കഴുക്കോലുകളില്‍ താങ്ങി നിര്‍ത്തിയിരുന്ന കൂരയ്ക്കുള്ളില്‍ കഴിഞ്ഞിരുന്ന ജോസിനും കുടുംബത്തിനുമാണ് പുതിയ വീടൊരുങ്ങിയത്. 7 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച ഭവനത്തിന്റെ താക്കോല്‍ദാനം ഉടുമ്പന്‍ചോല എംഎല്‍എ എം.എം മണി നിര്‍വഹിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഭവന നിര്‍മാണ പദ്ധതിയായ ലൈഫ് മിഷനില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സിപിഐഎം സംസ്ഥാനമൊട്ടാകെ 2000 വീടുകളാണ് നിര്‍മ്മിച്ച് നല്‍കുന്നത്. ഇതിന്റെ ഭാഗമായാണ് പാമ്പാടുംപാറയിലും വീട് നിര്‍മ്മിച്ചു നല്‍കിയത്.
എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലുള്ള കൂരയിലായിരുന്നു രോഗിയായ ജോസും കുടുംബവും താമസിച്ചിരുന്നത്. ഈ വിവരം അറിയിച്ച് ലോക്കല്‍ കമ്മറ്റി സെക്രട്ടറി ബിജു പുതുശേരി പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടാന്‍ ജോസിന് അര്‍ഹതയില്ലായിരുന്നു. സ്‌കൂളില്‍ പ്യൂണായിരുന്ന ജോസ് പെന്‍ഷന്‍ കൈപ്പറ്റുന്നതിനാല്‍ ലൈഫ് മാനദണ്ഡപ്രകാരം വീടിന് അര്‍ഹനല്ല. അതിനെ തുടര്‍ന്നാണ് ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ചു നല്‍കുവാന്‍ തീരുമാനം എടുത്തത്. നാട്ടുകാരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും സഹായത്താലാണ് വീട് നിര്‍മ്മിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here