എക്‌സൈസ് കായിക മേളയ്ക്കിടെ മത്സരാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു

കൊച്ചിയില്‍ എക്‌സൈസ് കായിക മേളയ്ക്കിടെ മത്സരാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു. പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിലെ പ്രിവന്റീവ് ഓഫീസര്‍ ആര്‍.വേണുകുമാര്‍ ആണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. 800 മീറ്റര്‍ നടത്ത മത്സരത്തിനുശേഷം ഗ്രൗണ്ടില്‍ നില്‍ക്കുമ്പോള്‍ വേണുകുമാര്‍ കുഴഞ്ഞ് വീഴുകയായിരുന്നു.

ഉടനെ വേണുകുമാറിനെ എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക വിവരം. വേണുകുമാറിന്റെ മരണത്തെ തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടന്നുകൊണ്ടിരുന്ന മത്സരങ്ങള്‍ നിര്‍ത്തിവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News