ഇനി വിധിയെഴുത്ത്; മേഘാലയയും നാഗലാന്‍ഡും നാളെ പോളിംഗ് ബൂത്തിലേക്ക്

മേഘാലയയും നാഗലാന്‍ഡും നാളെ പോളിംഗ് ബൂത്തിലേക്ക്. ഇരു സംസ്ഥാനങ്ങളിലെയും പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു.
മേഘാലയയില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ പോളിംഗ് ദിവസമായ നാളെ വൈകുന്നേരം 7 മണി വരെ എക്‌സിറ്റ് പോളുകളും നിരോധിച്ചിരുന്നു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി 119 കമ്പനി കേന്ദ്ര സായുധ പൊലീസ് സേനയെ സംസ്ഥാനത്തുടനീളം വിന്യസിപ്പിച്ചിട്ടുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയയിലും നാഗാലാന്‍ഡിലും 60 അംഗ നിയമസഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മേഘാലയയില്‍ 21 ലക്ഷം വോട്ടര്‍മാരും നാഗാലാന്‍ഡില്‍ 13 ലക്ഷത്തോളം വരുന്ന വോട്ടര്‍മാരും ആണുള്ളത്.

മേഘാലയയില്‍ 369 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുമ്പോള്‍ നാഗാലാന്‍ഡിലാകട്ടെ 183 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. മേഘാലയയില്‍ 3419 പോളിംഗ് സ്റ്റേഷനുകളാണ് പോളിങ്ങിനായി സജ്ജീകരിച്ചിട്ടുള്ളത്. ഇരു സംസ്ഥാനങ്ങളിലും സ്ത്രീ വോട്ടര്‍മാരുടെ എണ്ണം പുരുഷ വോട്ടര്‍മാരെ അപേക്ഷിച്ച് കൂടുതലാണ്.

തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് മേഘാലയയുടെ ബംഗ്ലാദേശുമായുള്ള അതിര്‍ത്തിയും മ്യാന്‍മറുമായുള്ള അതിര്‍ത്തിയും മാര്‍ച്ച് രണ്ടു വരെ അടച്ചിടും. അസം സംസ്ഥാനമായുള്ള അതിര്‍ത്തി നേരത്തെ തന്നെ അടച്ചിരുന്നു. ഇരു സംസ്ഥാനങ്ങളിലും നാളെ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 4 മണി വരെ ആയിരിക്കും പോളിംഗ് നടക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News