കോഴിക്കോടന്‍ തെരുവുകളെ ചെങ്കടലാക്കി സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥ

തെരുവുകളെ ചെങ്കടലാക്കി സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥ കോഴിക്കോട് ജില്ലയില്‍ പര്യടനം തുടരുന്നു. ഇന്ന് കോഴിക്കോട് കാക്കൂരില്‍ നിന്നാണ് ജാഥയുടെ പ്രയാണം ആരംഭിച്ചത്. കുന്നമംഗലം, ബേപ്പൂര്‍ മണ്ഡലങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി ജാഥ വൈകിട്ട് മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കും.

വികസനത്തിന്റെ തെളിഞ്ഞ കാഴ്ചകളെ കുറിച്ചാണ് ജനകീയ പ്രതിരോധ ജാഥ ആദ്യവാരം പിന്നിടുമ്പോള്‍ ജനങ്ങളോട് പറഞ്ഞ് വയ്ക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പലതരത്തില്‍ ശ്വാസം മുട്ടിക്കുമ്പോഴും കേരളമെന്ന സംസ്ഥാനം സര്‍വ്വ മേഖലയിലും രാജ്യത്തിന് മാതൃകയാണ്. രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളെയും ജാഥ തുറന്ന് കാണിക്കുന്നു.

കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളായി 12 കേന്ദ്രങ്ങളിലാണ് ജാഥക്ക് സ്വീകരണം ഒരുക്കിയത്. ജില്ലയില്‍ പ്രവേശിച്ച് മൂന്നാം ദിനം പിന്നിടുമ്പോഴും പതിനായിരങ്ങളാണ് ഓരോ കേന്ദ്രങ്ങളിലേയും സ്വീകരണ പരിപാടികളില്‍പങ്കെടുക്കാന്‍ എത്തുന്നത്.

വര്‍ഗ്ഗീയതയ്ക്കും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജാഥയെ സ്വീകരിക്കാന്‍ മലപ്പുറം ഒരുങ്ങിക്കഴിഞ്ഞു. ജാഥ ഇന്ന് വൈകിട്ട് മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. നാല് ദിവസങ്ങളിലായാണ് ജില്ലയിലെ പര്യടനം.

16 നിയമസഭാ മണ്ഡലങ്ങളെയും സ്പര്‍ശിച്ചുകൊണ്ടാണ് ജില്ലയിലെ പര്യടനം. സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെയും മതേതരത്വത്തിന്റെയും മണ്ണിലേക്ക് ജാഥ എത്തുമ്പോള്‍ അത് അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ണ്ണമാണ്.

കമ്മ്യൂണിസ്റ്റ് ആചാര്യനും കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയുമായ ഇഎംഎസിന്റെയും മലയാള ഭാഷാപിതാവ് തുഞ്ചത്ത് എഴുത്തച്ഛനടക്കമുള്ള നിരവധി മഹത് വ്യക്തികളുടെ.യും ജന്മം കൊണ്ട് പവിത്രമായ മണ്ണില്‍ വന്‍ സ്വീകരണ പരിപാടികളാണ് ഒരുക്കിയിട്ടുള്ളതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി പി അനില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News