ദില്ലി മദ്യനയ അഴിമതിക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ചോദ്യംചെയ്യുന്നു. സിസോദിയയെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. സിബിഐ ആസ്ഥാന പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കും നിയന്ത്രണമുണ്ട്.
ചോദ്യംചെയ്യലിന് മുന്നോടിയായി തുറന്ന വാഹനത്തില്‍ എഎപി പ്രവര്‍ത്തകര്‍ക്കൊപ്പം സിസോദിയ രാജ്ഘട്ടിലേയ്ക്ക് പോയിരുന്നു. രാജ്ഘട്ടിലെത്തി പ്രാര്‍ത്ഥിച്ചതിന് ശേഷം 11 മണിയോടെയാണ് സിസോദിയ സിബിഐ ആസ്ഥാനത്ത് എത്തിയത്. ചോദ്യം ചെയ്യലിന് പിന്നാലെ സിസോദിയയെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനകള്‍ ശക്തമാണ്.
വൈകാരികമായി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത സിസോദിയ താന്‍ ഇന്ന് അറസ്റ്റ് ചെയ്യപ്പെടുമെന്ന് പറഞ്ഞു. തയാറായി നില്‍ക്കൂ, ഇത് തുടക്കം മാത്രമെന്നും സിസോദിയ പ്രതികരിച്ചു. ദില്ലി മദ്യ നയ അഴിമതിക്കേസില്‍ രണ്ടാം തവണയാണ് മനീഷ് സിസോദിയയെ ചോദ്യം ചെയ്യുന്നത്. സിബിഐ കേസില്‍ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ, കേസിലെ പുതിയതായി അറസ്റ്റ് ചെയ്തവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിസോദിയയെ ചോദ്യം ചെയ്യുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here