ഒ വി വിജയന്‍ സ്മാരക സാഹിത്യ പുരസ്‌കാരങ്ങള്‍ മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്തു

ഒ വി വിജയന്‍ സ്മാരക സാഹിത്യ പുരസ്‌കാരങ്ങള്‍ മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്തു. സ്മാരകത്തിന്റെ വിപുലീകരണത്തിന് സര്‍ക്കാര്‍ സഹായമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. തസ്രാക്കിലെ ഒ വി വിജയന്‍ സ്മാരകത്തിലായിരുന്നു പരിപാടി. വിജയന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ മന്ത്രി കളപ്പുരയും സ്മാരകവും സന്ദര്‍ശിച്ചു. സ്മാരകത്തിന്റെ വിപുലീകരണത്തിന് സര്‍ക്കാരിന്റെ സഹായമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

മികച്ച നോവലിനുള്ള പുരസ്‌കാരം പി എഫ് മാത്യൂസ് ഏറ്റുവാങ്ങി. അടിയാള പ്രേതമെന്ന നോവലിനാണ് പുരസ്‌കാരം. കഥാപുരസ്‌കാരം കാടിന് നടുക്കൊരു മരം എന്ന സമാഹാരത്തിന് വി എം ദേവദാസ് ഏറ്റുവാങ്ങി. യുവ കഥാ പുരസ്‌കാരം നിഥിന്‍ വിഎന്നും ഏറ്റുവാങ്ങി. ചാച്ഛന്‍ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം.

പുരസ്‌കാര ജേതാക്കളെയും സ്മാരകത്തിന്റെ പ്രവര്‍ത്തനങ്ങളെയും സെക്രട്ടറി ടി ആര്‍ അജയന്‍ പരിചയപ്പെടുത്തി. ചടങ്ങില്‍ എ പ്രഭാകരന്‍ എം എല്‍എ, വൈശാഖന്‍, ടി കെ ശങ്കരനാരായണന്‍, ടി കെ നാരായണ ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News