അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസ് പ്രമേയം

2024-ൽ പാർട്ടി അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ സാമൂഹിക നീതി പ്രമേയം. പിന്നാക്ക വിഭാഗങ്ങളുടെ താൽപര്യവും, പ്രാതിനിധ്യവും സംരക്ഷിക്കപ്പെടണം. ഒബിസി ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നും പ്രമേയത്തിൽ പറയുന്നു.

വനിത കമ്മീഷന് ഭരണഘടന പദവി നൽകും. എസ് സി, എസ്ടി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശവും, അന്തസും സംരക്ഷിക്കാൻ ” രോഹിത് വെമുല നിയമം” എന്ന പേരിൽ പ്രത്യേക നിയമം പാസാക്കുമെന്നും സാമൂഹ്യ നീതി പ്രമേയം വ്യക്തമാക്കുന്നു.

ഛത്തീസ്ഗഡിലെ റായ്പൂരിൽ നടക്കുന്ന എൺപത്തിയഞ്ചാം പ്ലീനറി സമ്മേളനം ഇന്ന് സമാപിക്കും. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നിലപാടുകളും തന്ത്രങ്ങളും രൂപപ്പെടുത്താൽ സമ്മേളനത്തിലെ ചർച്ചകൾ വഴി സാധിച്ചു എന്നാണ് കോൺഗ്രസ് നേതാക്കളുടെ അവകാശവാദം. അതേസമയം
പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ല എന്ന നെഹ്രു കുടുംബത്തിൻ്റെ താൽപര്യം സംരക്ഷിക്കുന്നതിനും പ്ലീനറി സമ്മേളനം വേദിയായി.

കോൺഗ്രസ് അധ്യക്ഷൻമാരെയും പ്രധാനമന്ത്രിമാരെയും പ്രവർത്തക സമിതിയിലേക്ക് സ്ഥിരം അംഗങ്ങളാക്കുന്ന ഭരണഘടനാ ഭേദഗതിയും പ്ലീനറി സമ്മേളനത്തിൽ അംഗീകരിച്ചു. ഇത് വഴി സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പ്രവർത്തക സമിതിയിൽ ആജീവനാന്ത അംഗത്വത്തിനുള്ള വഴി തുറന്നു. നിലവിൽ ജീവിച്ചിരിക്കുന്ന അധ്യക്ഷൻമാരായി സോണിയയും രാഹുലും മാത്രമാണുള്ളത്. അതോടൊപ്പം മൻമോഹൻ സിംഗും മുൻ പ്രധാനമന്ത്രി എന്ന നിലയിൽ പ്രവർത്തക സമിതിയിൽ സ്ഥിരാംഗമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News