വാഹനങ്ങളിലെ തീപിടുത്തങ്ങളുടെ കാരണമറിയാൻ മോട്ടോർ വാഹന വകുപ്പിൻ്റെ സർവേ

സംസ്ഥാനത്ത് വാഹനങ്ങൾക്ക് തീപിടിക്കുന്നത് തുടർക്കഥയാവുന്ന പശ്ചാത്തലത്തിൽ സർവേ നടത്താൻ മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന വകുപ്പിൻ്റെ വെബ്സൈറ്റിലൂടെയാണ് സർവ്വേ നടത്തുന്നത്. തുടർച്ചയായി ഉണ്ടാവുന്ന തീപിടിത്തത്തിന്റെ കാരണങ്ങളും പരിഹാരവും കണ്ടെത്താനാണ് സർവേ. ഇക്കാര്യത്തിൽ പൊതുജനങ്ങൾ വിവരം അറിയിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് അഭ്യർത്ഥിച്ചു.

കണ്ണൂരിൽ കാർ കത്തി ഗർഭിണിയടക്കം രണ്ടുപേർ മരിച്ച വാർത്ത ഞെട്ടലോടെയാണ് കേട്ടത്. ഇത്തരത്തിൽ കാർ കത്തുന്ന സംഭവങ്ങൾ സമീപകാലത്ത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രിയിൽ തൃശൂർ ചാവക്കാടിലും ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News