ബിജു കുര്യന്‍ നാളെ ഇന്ത്യയിലെത്തുമെന്ന് മന്ത്രി പി. പ്രസാദ്

ബിജു കുര്യന്‍ നാളെ നാട്ടിലെത്തുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. എന്താണ് സംഭവിച്ചതെന്ന് ബിജു പറയണമെന്നും തിരിച്ചുവരുന്നതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പ്രതികരിച്ചു.
ഇസ്രായേല്‍ സന്ദര്‍ശിക്കാന്‍ പോയ കര്‍ഷകരുടെ സംഘത്തില്‍ നിന്നും ബിജുവിനെ കാണാതായത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ബിജു സംഘത്തില്‍ നിന്നും മുങ്ങിയതാണ് എന്ന നിലയിലെല്ലാം വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കര്‍ഷകരുടെ സംഘം ബിജുവിനെ കൂടാതെ കേരളത്തില്‍ തിരിച്ചെത്തിയതോടെയാണ് ബിജുവിനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

ബിജു കുര്യന്‍ നാളെ പുലര്‍ച്ചെ നാട്ടിലെത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയിതിരുന്നു. ഇതിനിടയിലാണ് ബിജു കുര്യന്റെ മടങ്ങിവരവ് സംബന്ധിച്ച് മന്ത്രി തന്നെ വ്യക്തത വരുത്തിയിരിക്കുന്നത്.

ബിജു കുര്യന്‍ മന:പൂര്‍വ്വം സംഘത്തില്‍ നിന്നും വിട്ടുപോയതല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു ബിജു സംഘത്തില്‍ നിന്നും വിട്ടുപോയതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്നവിവരം. ജെറുസലേമും ബെത്‌ലഹേം സന്ദര്‍ശിച്ച് കര്‍ഷക സംഘത്തിനൊപ്പം മടങ്ങാനായിരുന്നു ബിജുവിന്റെ പദ്ധതി. എന്നാല്‍ മടങ്ങിയെത്തും മുമ്പ് കര്‍ഷക സംഘം ഇസ്രായേല്‍ വിട്ടതോടെ ബിജു കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ബിജു കുര്യന്‍ കൃഷിമന്ത്രി പി.പ്രസാദിനോട് ഉള്‍പ്പെടെ ഖേദം പ്രകടിപ്പിച്ചതായും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

കണ്ണൂര്‍ സ്വദേശിയായ ബിജു കുര്യനെ ഫെബ്രുവരി 16ന് രാത്രിയിലാണ് കാണാതായത്. ഇതിനിടെ താന്‍ ഇസ്രായേലില്‍ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും വ്യക്തമാക്കി ബിജു കുടുംബാംഗങ്ങള്‍ക്ക് വാട്സ്ആപ്പില്‍ മെസേജ് അയച്ചിരുന്നതായും പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News