ഇരിക്കാന്‍ സീറ്റില്ല, ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ വന്നാല്‍ മതിയെന്ന് ഗൂഗിള്‍

ഇരിക്കാന്‍ സീറ്റില്ലാത്തതിനാല്‍ പുതിയ തീരുമാനവുമായി ഗൂഗിള്‍. ഒന്നിടവിട്ട ദിവസങ്ങളില്‍ ജീവനക്കാര്‍ ഓഫീസിലെത്തുകയെന്നതാണ് പുതിയ തീരുമാനം. ചില ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരോട് കൂടെയുള്ളവരുടെ ഡെസ്‌കുകള്‍ ഉപയോഗിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏതാനും സ്ഥലങ്ങളിലെ ഓഫീസുകള്‍ അടയ്ക്കാന്‍ ഗൂഗിളിന് പദ്ധതിയുള്ളതായും റിപ്പോര്‍ട്ടുണ്ട്.

വാഷിംഗ്ടണിലെ കിര്‍ക്ക്ലാന്‍ഡിലെ യുഎസ് ഓഫീസുകളിലെ ജീവനക്കാരോടാണ് ഒന്നിടവിട്ട ദിവസങ്ങളിലെത്താന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സാന്‍ ഫ്രാന്‍സിസ്‌കോ, സിയാറ്റില്‍, കാലിഫോര്‍ണിയയിലെ സണ്ണിവെയ്ല്‍ എന്നിവിടങ്ങളിലാണ് കമ്പനി ഈ നടപടികള്‍ സ്വീകരിക്കുന്നത്. ഗൂഗിള്‍ തങ്ങളുടെ ചില കെട്ടിടങ്ങള്‍ ഒഴിയുമെന്നും വാര്‍ത്തകളുണ്ട്.

പുതിയ ഡെസ്‌ക് ഷെയറിംഗ് മോഡല്‍, സ്‌പെയ്‌സ് കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നതിന് വഴിയൊരുക്കുമെന്നാണ് കമ്പനി കരുതുന്നത്. പുതിയ വര്‍ക്ക് ഷെഡ്യൂള്‍ ജീവനക്കാര്‍ക്കിടയില്‍ മികച്ച സഹകരണത്തിന് വഴിയൊരുക്കുമെന്നും ഗൂഗിള്‍ അവകാശപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News