വിദ്യാര്‍ത്ഥികള്‍ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മുന്‍ പ്രിന്‍സിപ്പാള്‍ എം.രമ

കാസര്‍ക്കോട് ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മുന്‍ പ്രിന്‍സിപ്പാള്‍ എം രമ. ചില വിദ്യാര്‍ത്ഥികളെ കുറിച്ചുള്ള പരാമര്‍ശം മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ബാധിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ മാനസിക വിഷമത്തിലും കോളേജിന്റെ പ്രതിഛായക്ക് കോട്ടമുണ്ടായതിലും ഖേദം അറിയിക്കുന്നതായി മുന്‍ പ്രിന്‍സിപ്പാള്‍ അറിയിച്ചു.

കോളേജില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ക്യാംപസിലെ സംവരണ വിഭാഗത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളാണ് പ്രശ്‌നക്കാര്‍ എന്നായിരുന്നു രമയുടെ ആരോപണം. രമക്കെതിരെ പൊലീസിലും വനിതാകമ്മീഷനിലും എസ്‌സി-എസ്ടി നിയമപ്രകാരവും പരാതി നല്‍കുമെന്ന് എസ്എഫ്‌ഐ നേതാക്കള്‍ അറിയിച്ചു.

നേരത്തെ കോളേജിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്ന് പരാതി പറയാനെത്തിയ വിദ്യാര്‍ത്ഥികളെ മുറിയില്‍ പൂട്ടിയിട്ടതിനെ തുടര്‍ന്നാണ് രമയെ പ്രിന്‍സിപ്പാള്‍ ചുമതലയില്‍ നിന്നും മാറ്റിയത്. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ കുടിവെള്ള പരിശോധനയില്‍ മലവിസര്‍ജനത്തില്‍ കാണുന്ന ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News