മലയാളത്തില്‍ റെക്കോര്‍ഡ് വിജയത്തിലേക്ക് കുതിക്കുകയാണ് സൂപ്പര്‍ഹിറ്റ് ചിത്രം രോമാഞ്ചം. ഹൊറര്‍-കോമഡി ഏറ്റവും മനോഹരമായി അവതരിപ്പിച്ച്, തിയേറ്ററുകളില്‍ നിറയെ പൊട്ടിച്ചിരി സമ്മാനിച്ച ചിത്രം, നവാഗതനായ ജിത്തു മാധവന്റെ രചനയിലും സംവിധാനത്തിലുമാണെത്തിയത്. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരന്നു.
ഫെബ്രുവരി 3നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. 144 സ്‌ക്രീനുകളിലായിരുന്നു കേരളത്തില്‍ റിലീസ്. ഈ വാരം മലയാളത്തില്‍ നിന്ന് 9 പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പെട്ടിട്ടും അത് രോമാഞ്ചത്തിന്റെ കളക്ഷനെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നതാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ 10 ദിവസത്തില്‍ കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് 14 കോടിയിലേറെയാണ്. 23 ദിവസം കൊണ്ട് കേരളത്തില്‍ നിന്നു മാത്രം 30 കോടിയും നേടിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 3 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 17 കോടിയും ‘രോമാഞ്ചം’ സ്വന്തമാക്കി. പ്രദര്‍ശനം അവസാനിപ്പിക്കുന്നതിന് മുന്‍പ് ബോക്‌സ് ഓഫീസില്‍ ഇനിയും ഏറെ മുന്നോട്ട് പോകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
മുടക്കുമുതലുമായി താരതമ്യം ചെയ്യുന്ന സമയത്തും റെക്കോര്‍ഡ് വിജയമാണ് രോമാഞ്ചം നേടിയത്. 2 കോടിക്ക് താഴെ മാത്രമാണ് ചിത്രത്തിന്റെ മുതല്‍മുടക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതായാലും, മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായി രോമാഞ്ചം ഓര്‍മ്മിക്കപ്പെടുമെന്നതില്‍ സംശയമില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here