ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചു

തൃശൂര്‍ എരുമപ്പെട്ടി വരവൂരില്‍ ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചു. അപകടത്തില്‍ നാലു പേര്‍ക്ക് പൊള്ളലേറ്റു. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ശ്യാംജിത്ത്, രാജേഷ്, ശ്യാംലാല്‍, ശബരി എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. പാലക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് അപകടം. ക്ഷേത്രാചാര പ്രകാരം ഉത്സവത്തിനിടെ കതിന കത്തിച്ചപ്പോഴാണ് അപകടമുണ്ടായത്. കത്തിച്ച ഉടന്‍ തീ ആളിക്കത്തുകയും കതിന പൊട്ടിത്തെറിക്കുകയുമായിരുന്നു.

പരുക്കേറ്റവരെ മുളങ്കുന്നത്തുകാവ് ഗവൺമെൻറ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് പേരുടെ പൊള്ളല്‍ ഗുരുതരമാണ്. ശബരിക്ക് 70 ശതമാനവും ശ്യാംജിത്തിന് 40 ശതമാനവും ആണ് പൊള്ളലേറ്റത്. മറ്റ് രണ്ടുപേര്‍ക്ക് 30 ശതമാനവും പൊള്ളലേറ്റു. നാല് പേരെയും തീപ്പൊള്ളലേറ്റവരെ ചികിത്സിക്കുന്ന തീവ്ര പരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News